ചോദ്യം മലയാളികളോടാണെങ്കിൽ ഉത്തരം കൃത്യമാണ് ജനങ്ങളുടെ അംഗീകാരവും പിന്തുണയും രാഹുൽ മാങ്കുട്ടത്തിന് തന്നെ. ക്രിസ്മസ് ആശംസ നൽകിയ രാഹുലിനും രാജീവനും വിജയനും കിട്ടിയ ലൈക്കും കമൻ്റും പരിശോധിച്ചാൽ അറിയാം രാഹുലും വിജയനും ആനയും ആടും പോലെയാണ്. രാജീവ് ചന്ദ്രശേഖരൻ സ്വന്തമായി ഒരു ക്രിസ്മസ് ആശംസ നൽകാതെ മോദി ജിയേയും ജോർജ്ജ് കുര്യനേയും ഒക്കെ മറയാക്കി ക്രിസ്മസ് വിരോധത്തെ മറച്ചു വച്ച് വാരിക്കോരി തള്ളിയിട്ടും ഒരു മുയലു പോലുമായില്ല. വെറും 6 മണിക്കൂർ കൊണ്ട് 105 കെ ലൈക്കും 15 കെ കമൻ്റും നേടിയപ്പോൾ പിണറായി വിജയൻ ഒരു ദിവസം മുൻപ് തള്ളിക്കയറ്റിയ ക്രിസ്മസ് സന്ദേശത്തിന് 24 മണിക്കൂറ് കൊണ്ട് കിട്ടിയത് വെറും 47. 8 K ലൈക്കും വെറും 5.4 കെ കമൻ്റും മാത്രമാണ്. വെറും 910 ഷെയറുകൾ മാത്രമാണ് രാഹുൽ മാങ്കുട്ടത്തിന് കിട്ടിയത്. വിജയനാകട്ടെ 3.8 കെ ഷെയറുകളാണ് സഖാക്കൾ ചെയ്തു കൊടുത്തത്. എന്നിട്ടും 24 മണിക്കൂറുകൊണ്ട് വിജയൻ നേടിയതിൻ്റെ ഇരട്ടി നേട്ടം വെറും 6 മണിക്കൂറുകൊണ്ട് രാഹുൽ മാങ്കുട്ടം നേടി എന്നതാണ് ശ്രദ്ധേയം. ബി ജെ പി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരന് ഒരു ക്രിസ്മസ് ആശംസ നേർന്നതായി വരുത്തി തീർത്ത് കുറേ ഫോട്ടോകളും വിഡിയോകളും ഒക്കെയിട്ടെങ്കിലും എല്ലാറ്റിനും കൂടി കിട്ടിയത് വെറും 12 കെ ലൈക്ക് മാത്രം. ധാർമികൻ വി.ഡി.സതീശന് കിട്ടിയതും വെറും 11 കെ. കോൺഗ്രസ്സിലെ അമിത ഏകാധിപത്യ അഭിനവ സന്മാർഗ്ഗ വാദികളും അസാധാരണ ധാർമികവാദികളുമായ ചില നേതാക്കൾ എത്രത്തോളം പെട പെടച്ചാലും രാഹുലിനെ അങ്ങനെ തള്ളിക്കളയാൻ ജനം തയാറല്ല എന്നാണ് വ്യക്തമാകുന്നത്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടാകും. അതിന് നിയമപരമായ സാധുതയുണ്ടോ എന്നും ശിക്ഷാർഹമാണോ എന്നും ന്യായാധിപൻമാർ പരിശോധിച്ച് വിധിക്കും മുൻപ് വിജയനും കൂട്ടരും കോൺഗ്രസിലെ അമിത ധാർമിവാദികളും നടത്തിയ കള്ളക്കളികൾക്കുള്ള തിരിച്ചടിയാണ് ഈ ലൈക്കുകളും കമൻറുകളും. ചില പരിഹാസങ്ങളൊക്കെ കമൻറിൽ ഉണ്ടെങ്കിലും രാഹുൽ ഇപ്പോഴും എതിരാളികൾക്ക് ശ്രദ്ധേയനാണ് എന്നാണ് ആ വിപരീത കമൻറുകളിലൂടെ വ്യക്തമാകുന്നത്.
ദേശീയ തലത്തിൽ മോദിക്ക് കിട്ടിയ ലൈക്ക് 128 കെ ആണ്. 8 മണിക്കൂറുകൊണ്ട് . എന്നാൽ രാഹുൽ ഗാന്ധി പങ്കുവച്ച ക്രിസ്മസ് ആശംസയ്ക്ക് 10 മണിക്കൂറിനുള്ളിൽ കിട്ടിയത് 881 കെ ലൈക്കുകൾ! അതായത് മോദിയേക്കാൾ ഏഴിരട്ടി ലൈക്കുകൾ. കമൻ്റിലും ഉണ്ട് വലിയ വ്യതിയാനം.മോദിക്ക് വെറും 5.4 കെ കമൻറുകൾ കിട്ടിയപ്പോൾ രാഹുൽ ഗാന്ധിയോട് കമൻ്റുകളിലൂടെ പ്രതികരിച്ചതും ആശംസ നേർന്നതും 44.2 കെ ആളുകൾ. ജനം ഷെയർ ചെയ്തതും രാഹുൽ ഗാന്ധിയുടെ ആശംസ. 25,000 പേരാണ് രാഹുൽ ഗാന്ധിയുടെ ക്രിസ്മസ് ആശംസയെ ഷെയർ ചെയ്തത്. മോദിയെ ഷെയർ ചെയ്തത് വെറും 5000 പേർ മാത്രം.
ഇനി ഒരു തമാശ പറയാം. നമ്മുടെ സുരേഷ് ഗോപീജീയ്ക്ക് കിട്ടിയത് 11 മണിക്കൂറിൽ 6.2 കെ ലൈക്കും,860 കമൻൻ്റും മാത്രം. മഹാനായ ഈ ജീ യെ ഷെയർ ചെയ്തത് വെറും 128 പേർ മാത്രം!
( ഫേസ് ബുക്കിനെ അവലംബിച്ച് തയാറാക്കിയത് - ഷിജിന സുരേഷ്.)
Who is more popular among the people in Christmas greetings? Rahul Mankuttam or Rajiv Chandrashekhar? Or Pinarayi Vijayan? At the national level, Modi or Rahul Gandhi?























